അവള്‍ പറയുന്നു,
അശുദ്ധിയുടെ മുദ്ര
ആലേഖനം ചെയ്ത്
അവള്‍ ഒഴുക്കാതിരുന്ന
ചോരയാണവനെന്ന്!
അവന്‍ പറയുന്നു,
ആറാം നാള്‍
ഭൂലോകത്തിന് ദാനം
കൊടുത്ത അവന്റെ
വാരിയെല്ലാണവളെന്ന്!
ചോരയില്‍
ജീവന്‍ നിറച്ചത്
ഒറ്റക്കല്ലെന്ന്
ശാസ്ത്രം!
ഊരിമാറ്റിയ
വാരിയെല്ലുകൊണ്ട്
തീര്‍ത്തതൊരു താങ്ങെന്ന്
ദൈവവും!
കഥ ഒന്ന്,
പതിപ്പുകള്‍ പലതെങ്കിലും!
'വെറുംകഥ'യായി തോന്നുന്നില്ല!
ReplyDeleteശാസ്ത്രവും ദൈവവും ഒന്നിക്കുന്നിടതാണ് വിജയം.
പതിപ്പുകള്‍ പലതെന്കിലും!
നന്നായിട്ടുണ്ട്.
ReplyDeletegreat..!
ReplyDeleteNannayi
ReplyDeleteI feel proud to say that u r my friend...
ReplyDeleteaawesam
ReplyDelete