May 23, 2011

മോചനം

അളവുകള്‍ക്കപ്പുറം
ഏറുന്ന അകലം; 
യാത്രകള്‍
ഇരു ദിശയിലെക്കെന്ന 
തിരിച്ചറിവ്. 
 
അവിഹിതങ്ങളുടെ 
അന്തമില്ലാകണക്കുകള്‍ 
ബോധിപ്പിച്ച്;
ധാരണയുടെ മറ്റൊരു
ഉടമ്പടിയില്‍ ഒപ്പുവച്ച്
വേര്‍പിരിയല്‍!
 
മിച്ചം വന്നതിനെ
അഞ്ചും രണ്ടും ദിവസമെന്ന് 
പകുക്കാം.
അതിന് പ്രാണനുണ്ടെന്ന് 
ഓര്‍ക്കുന്നതെന്തിന്!

6 comments:

  1. യാത്രകള്‍ തിരിച്ചറിവിന്റേത് കൂടെയാണ്. തിരഞ്ഞെടുത്ത വഴികള്‍ തെറ്റാണെന്ന് അറിയുമ്പോള്‍ തിരിഞ്ഞു നടക്കുകയല്ല വേണ്ടത്. പുതിയ വഴികള്‍ കണ്ടെത്തുക. യാത്ര ലക്ഷ്യത്തിലെത്തും. നല്ല എഴുത്ത്. ആശംസകള്‍.

    ReplyDelete
  2. മിച്ചം വന്നതിനെ അഞ്ചും രണ്ടും ദിവസമെന്ന്
    പകുക്കാം.... അതാണ്‌ കഷ്ടം...
    എഴുത്ത് ഇഷ്ടായി ദിയ.

    ReplyDelete
  3. ഇരുദിശയിലേക്കെന്ന തിരിച്ചറിവ് വേര്‍പിരിയലിന് വഴിവയ്ക്കുമ്പോഴും അതിനാവാതെ വിധിയെന്നു പറഞ്ഞു ജന്മം പാഴാക്കുന്ന എത്രയോ പേര്‍
    ധ്വന്യാത്മകമായ എഴുത്ത്

    (pls remove word verification)

    ReplyDelete
  4. അവിഹിതങ്ങളുടെ
    അന്തമില്ലാകണക്കുകള്‍
    ബോധിപ്പിച്ച്; ഒരു കണക്കുകളും വിവേകപരമായ തിട്ടപെടുത്തലിൽ ഒതുങ്ങില്ല അവിഹിതം എന്നതു ഇഷ്ടങ്ങളുടെ ഹിതമാകുമ്പോൾ.

    ReplyDelete
  5. കൊള്ളാം..
    നല്ല ഭാവന...
    ആശംസകൾ...

    ReplyDelete
  6. നല്ല വരികൾ...

    ReplyDelete