പെരിയാറിന്റെ കരയിലിരുന്ന്
അമ്മ ചോദിക്കുന്നു;
ചിറ തകര്‍ന്നൊഴുകി
ഒലിച്ചു പോകുമോയെന്ന്!
ഭയപ്പാടിന്റെ നിശ്വാസം
കടലുകള്‍ കടന്ന് വന്ന്
കാതില്‍ തട്ടി വേദനിപ്പിക്കുന്നു!
ഇടയ്ക്കിടെ വിറയ്ക്കുന്ന ഭൂമിയും
അടിക്കടി ഉയരുന്ന ജലനിരപ്പും
അകലങ്ങള്‍ താണ്ടി എത്തുന്ന
വെറും വാര്‍ത്ത മാത്രമാവുന്നില്ല;
നിന്നിലെന്ന പോലെ എന്നിലുമവ
ആധിയുടെ തീ നിറക്കുന്നു!
ജീവനുവേണ്ടി പൊരുതുന്നവരേ,
കാതങ്ങളിപ്പുറമിരുന്ന് ഒരു മനസ്സ്
നിങ്ങളോട് ചേരുന്നുണ്ട്.
നിയമവും ഭരണവും കണ്‍തുറന്നെന്ന്
കേട്ടുണരാനാണിപ്പോള്‍ ഓരോ ഉറക്കവും!
No comments:
Post a Comment