February 25, 2011

വളപ്പൊട്ടുകള്‍

ആ വഴി  ഇപ്പോഴും നടക്കാറുണ്ട്  
ഹൃദയം വേഗത്തില്‍ മിടിക്കാറുണ്ട്
മിഴികള്‍ നിന്നെ പരതാറുണ്ട് 
ചൂളം വിളിക്ക് ചെവിയോര്‍ക്കാറുണ്ട്  
ആ കത്ത് ഞാനിപ്പോഴും വായിക്കാറുണ്ട് 
വാക്കുകള്‍ക്കിടയില്‍ നീ തെളിയാറുണ്ട്
നീ തന്ന പനിനീര്‍പ്പൂവ് കരിഞ്ഞിട്ടുണ്ട്
എങ്കിലും  ഞാനത് മണത്താറുണ്ട്
അമ്പലപ്പറമ്പില്‍ ഒറ്റയ്ക്ക് പോവാറുണ്ട് 
ഒരുമിച്ച് പോയത്   ഓര്‍ക്കാറുണ്ട്
ആല്‍മരം  നിന്നെ തിരക്കാറുണ്ട്
നീ കൂടെ വേണമെന്ന് കൊതിക്കാറുണ്ട്  
കുപ്പിവളകള്‍ കണ്ണ് നിറക്കാറുണ്ട്
ആ വളപ്പൊട്ടുകള്‍ ഭദ്രമായ്‌ കയ്യിലുണ്ട്
അവയിടക്കിടെ നെഞ്ചില്‍ തറഞ്ഞു കയറാറുമുണ്ട്

2 comments:

 1. നനുത്ത ഓര്‍മ്മകള്‍
  പെറ്റുപെരുകി
  മാനം കാണാതൊരു
  മയില്‍പ്പീലിത്തുണ്ട്

  ReplyDelete
 2. ഇടയ്ക്കിടെ ഞാന്‍ അറിയാറുണ്ട്
  നിന്‍റെ ചിന്തകള്‍ എന്നെ പുണരുന്നതായ്‌.

  ReplyDelete