നിറമുള്ള കുപ്പിക്കകത്ത് ഞാനത് സൂക്ഷിച്ചു വക്കുന്നു;
രാത്രിയില്‍ അല്‍പ്പാല്‍പ്പം നുണഞ്ഞു സുഖമായുറങ്ങാന്‍!
ചിലപ്പോളത് ഭൂതകാലത്തിലെക്കൊരു തിരിച്ചുപോക്ക്:
പള്ളിക്കൂട മുറ്റം, കൂട്ടുകാര്‍, പിന്നിയ പാവാട,
കീറിയ പുസ്തകങ്ങള്‍, കുടയില്ലാത്ത മഴക്കാലം,
എഴുതാതെ പോയ പരീക്ഷകള്‍, നടന്നു തീര്‍ത്ത വഴികള്‍,
കരഞ്ഞു കലങ്ങിയ കണ്ണുകള്‍, ചിതറിയ പല ജീവിതങ്ങള്‍;
അടുക്കും ചിട്ടയുമില്ലാത്ത അനേകം ഓര്‍മ്മപ്പെടുത്തലുകള്‍!
മറ്റു ചിലപ്പോളത് ഇനിയെന്നോ വായിക്കാന്‍ ചെറിയ കുറിപ്പുകള്‍:
'ജിമ്മിലെ' പുതിയ സൌഹൃദം, പറയേണ്ടിവന്ന ചേതമില്ലാനുണകള്‍,
മറുപടികൊടുക്കാതിരുന്ന 'ഫെസ്ബുക്ക്' സന്ദേശം,'ഫാംവില്ലെ' വിളവെടുപ്പ്,
അയലത്തെ വീട്ടിലെ 'മദാമ്മയും' അവരുടെ നായ്‌ക്കുട്ടിയും,
ഇന്നത്രയും മൂളി നടന്നൊരു പാട്ട്, ഉറങ്ങും മുന്‍പ് വായിച്ച രണ്ടു വരിക്കവിത,
അടുക്കളയില്‍ ഇനിയും കഴുകിവക്കാതെ കുറേ എച്ചില്‍ പാത്രങ്ങള്‍;
ഉറക്കത്തിനും ഉണര്‍വിനുമിടയില്‍ രേഖപ്പെടുത്തുന്ന ഇന്നിന്‍റെ ചരിത്രം!
അതുമല്ലെങ്കിലത് വരും കാലത്തിന്റെ ക്ഷണിക ദൃശ്യങ്ങള്‍:
ദ്രുത ഗതിയിലോടുന്ന വണ്ടിയില്‍ എങ്ങോട്ടോ ഒരു യാത്ര,
ആശുപത്രിക്കിടക്കയില്‍ അവള്‍, വിഷണ്ണയായി അവള്‍ക്കരികില്‍ അമ്മ,
വധുവായൊരുങ്ങി ഒരു കൂട്ടുകാരി, കൈക്കുഞ്ഞുമായി മറ്റൊരുവള്‍,
പല വര്‍ണ്ണങ്ങളില്‍ പുത്തനുടുപ്പുകള്‍, മധുരം നിറച്ച പെട്ടികള്‍,
ഇന്നോളം കണ്ടിട്ടില്ലാത്ത കുറെ മുഖങ്ങള്‍, പോയിട്ടില്ലാത്ത അമ്പലങ്ങള്‍,
കേട്ടിട്ടില്ലാത്ത വാക്കുകള്‍, ഭൂമിയിലെ ചില നക്ഷത്രങ്ങള്‍;
യാഥാര്‍ത്ഥ്യമാവുമ്പോള്‍ അമ്പരപ്പാവുന്ന പൂര്‍വ്വ ഭൂതോദയങ്ങള്‍!
അതെനിക്ക് ഇന്നലെയുടെ ബാക്കി പത്രവും;
ഇന്നിന്റെ മാപ്പ് സാക്ഷിയും;
നാളെയുടെ അവ്യക്ത മുന്നറിയിപ്പും!!

ത്വരിതവേഗത്തിന്റെ കോർപ്പറേറ്റ് മട്ടുപ്പാവിലിരിക്കുമ്പോൾ
ReplyDeleteപഴയ കാലത്തിന്റെ ഏതൊരോർമ്മയും വർണ്ണക്കാഴ്ചകളുടെ
നഷ്ട സ്വപ്നങ്ങളായി റീവൈൻഡ് ചെയ്യുന്നു അല്ലേ,
നല്ല വരികൾ...
തുടർന്നും എഴുതൂ....
നന്ദി. ഫാര്‍മിംഗ് ഒരു ദിവസത്തേക്ക് ഒഴുവാക്കി നോക്കിയതാ.
ReplyDeleteമറുപടികൊടുക്കാതിരുന്ന 'ഫെസ്ബുക്ക്' സന്ദേശം,'
ReplyDelete