എത്ര ഞാന്‍ സ്നേഹിപ്പൂ നിന്നെയെന്‍ ഡിസംമ്പര്‍,
പിരിയുവാന്‍ കാത്തുനില്‍ക്കുന്നു നീയെങ്കിലും!
നിന്‍റെ നനുത്ത കയ്യില്‍പ്പിടിച്ചു ഞാന്‍ വന്നതും,
പിന്നെ വെളിച്ചം കണ്ടുറക്കെ കരഞ്ഞതും,
അമ്മ തന്‍ മുലപ്പാല്‍ ആദ്യം നുണഞ്ഞതും,
ഇന്നലെയെന്നപോല്‍ കടന്നു പോയില്ലയോ!
കളിപ്പാട്ടമില്ലാത്ത ബാല്യനൊമ്പരം പകുക്കുവാന്‍,
കളിക്കൂട്ടുകാരനായ് നീയിടക്കിടെ വന്നുപോയ്;
വര്‍ണ്ണമഴപ്പെയ്യാത്ത കൌമാരത്തിലുമെനിക്കാനന്ദമായ്,
പകര്‍ന്നു തന്നീലയൊ സുന്ദര സ്വപ്‌നങ്ങള്‍.
മറക്കാതെയെത്തിന്നീയിവിടെയുമീത്തണുപ്പിന്‍റെ,
മരിക്കാത്ത ഓര്‍മ്മകള്‍ എനിക്ക് സമ്മാനിക്കുവാന്‍.

അകലുവാനാകുമോ നമുക്കീവിധമെന്‍;
കണ്ഠമിടറുന്നു കണ്ണുകള്‍ന്നിറയുന്നു!
ഇനിയും മാറ്റങ്ങള്‍ എനിക്കേറെയേകുവാന്‍;
നേട്ട കോട്ടങ്ങളില്‍ പങ്കാളിയാകുവാന്‍,
തിരികെ നീയെന്‍വഴി വരുമായിരിക്കാം!!
No comments:
Post a Comment